അന്തർദേശീയം

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​ന്ദേ​ശം ഇ​ന്ന് ഏ​റെ പ്ര​സ​ക്തം : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി : ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​ന്ദേ​ശം ഇ​ന്ന് ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഗു​രു ലോ​ക​ത്തി​ന് ന​ൽ​കി​യ​ത് എ​ല്ലാ​വ​രും മ​നു​ഷ്യ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളെ​ന്ന സ​ന്ദേ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന സ​ർ​വ​മ​ത​സ​മ്മേ​ള​ന​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​സ​ഹി​ഷ്ണു​ത​യും വി​ദ്വേ​ഷ​വും വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ത്ത് ഗു​രു​വി​ന്‍റെ സ​ന്ദേ​ശം ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നും മാ​ർ​പാ​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ സ്നേ​ഹ​സം​ഗ​മ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യ​ത്. സ​മ്മേ​ള​ന​വേ​ദി​യി​ൽ ഇ​റ്റ​ലി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളും ഒ​ത്തു​ചേ​രു​ന്ന മ​ത​പാ​ർ​ല​മെ​ന്‍റും ന​ട​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button