കേരളം
തമിഴ്നാട്ടിൽനിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
എറണാകുളം : ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. എറണാകുളം ചക്കര പറമ്പിൽ ദേശീയപാതയിൽ ആണ് സംഭവം. രാത്രി മൂന്നോടെയാണ് അപകടം നടന്നത്.
കോയമ്പത്തൂരിൽനിന്നും വർക്കലയിലേക്ക് പോയ ബസ് ആണ് മറിഞ്ഞത്. കോയമ്പത്തൂരിലെ എസ്എൻഎസ് കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.
അമിത വേഗതയിലെത്തിയ ബസ് മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പോരാണ് ബസിലുണ്ടായിരുന്നത്.