ദേശീയം

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; 10 പേർ കസ്റ്റഡിയിൽ

സംഭൽ : ഉത്തർപ്രദേശിലെ ഷാഹി ജമാ മസ്ജിദിലെ സർവേക്കിടെ അതിക്രമം. സർവേ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കെതിരേ കല്ലെറിഞ്ഞവർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുരാതനമായ ഹരിഹർ ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് മുഗൾ ഭരണകാലത്ത് മോസ്ക് നിർമിച്ചതെന്നാണ് അവകാശവാദം.

‌ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക കോടതിയിൽ നൽകിയ ഹർജിയിലാണ് സർവേയ്ക്ക് ഉത്തരവിട്ടത്. ഇതേ തുടർന്നാണ് സർവേ നടത്തിയതും അതിക്രമത്തിൽ കലാശിച്ചതും.

ഇതു രണ്ടാം തവണയാണ് മോസ്കിൽ സർവേ നടത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാമ് ജമാ മസ്ജിദിൽ ആദ്യ സർവേ നടന്നത്. അന്നു മുതൽ പ്രദേശത്ത് സംഘർഷം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ 7 മണിക്കാണ് രണ്ടാമത്തെ സർവേ ആരംഭിച്ചത്. സർവേ ആരംഭിക്കും മുൻപേ തന്നെ പ്രദേശത്ത് വൻ ജനക്കൂട്ടം ഇടം പിടിച്ചിരുന്നു. പൊലീസിനു നേരെ കല്ലെറിയുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button