മാൾട്ടാ വാർത്തകൾ
അടിയന്തിര സാഹചര്യങ്ങളിൽ നഴ്സുമാരുടെ സഹായം തേടൂ, മാൾട്ടക്ക് പുതിയ ഹോട്ട് ലൈൻ നമ്പറായി
അടിയന്തിര സാഹചര്യങ്ങളിൽ നഴ്സുമാരുടെ സഹായം തേടാൻ കേന്ദ്രീകൃത ഹോട്ട് ലൈൻ നമ്പർ. 1400 എന്ന നമ്പറിലുള്ള കേന്ദ്രീകൃത ഹോട്ട്‌ലൈനിൽ വിളിച്ചാൽ കോളുടെ അടിയന്തര സാഹചര്യം വിലയിരുത്തി ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ സേവനം ലഭ്യമാകും. നിലവിലുള്ള 112 നമ്പറിലെ സേവനം തുടരുമെന്നും 1400 നമ്പറിൽ നഴ്‌സുമാരുടെ പങ്കാളിത്തം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവുമായി കരാർ ഒപ്പിട്ടതായും നഴ്‌സസ് യൂണിയൻ MUMN പറഞ്ഞു.
1400 ലേക്ക് വിളിക്കുമ്പോൾ എമർജൻസി കോൾ സെൻ്ററിലേക്ക് കോളുകൾ കൈമാറും. അവിടെ കോൾ-ഇൻ സമയത്ത് ആരോഗ്യ സംരക്ഷണ വിദഗ്ധരും നഴ്‌സുമാരും അടിയന്തരാവസ്ഥയുടെ അളവ് വിലയിരുത്തുകയും രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച അടിയന്തര സൗകര്യങ്ങളിലേക്ക് കോൾ ചെയ്ത വ്യക്തിയെ നയിക്കുകയും ചെയ്യും. പൊതുജനങ്ങൾക്ക് ഈ സേവനത്തെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് പ്രത്യേക കാമ്പയിൻ നടത്തും.