കേരളം

‘ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാം’ : ഹൈക്കോടതി

കൊച്ചി : ആനകളെ ഉപയോഗിക്കുന്നതില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നാലിലൊന്ന് ആനകള്‍ ചരിഞ്ഞുവെന്ന് ഡിവിഷന്‍ ബെഞ്ച്. പിടികൂടിയ 600 ആനകളില്‍ 154 എണ്ണത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ മനുഷ്യര്‍ക്കായില്ലെന്നും വിമര്‍ശനമുണ്ട്. ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമാണെന്ന് പറയുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും ആനകളെ ദുരവസ്ഥയിലാക്കിയല്ല ആചാരങ്ങള്‍ നടത്തേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. മൃഗങ്ങള്‍ സംസാരിക്കാത്തിടത്തോളം വേട്ടക്കാര്‍ മഹത്വവത്കരിക്കപ്പെടുമെന്നും കോടതി. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇക്കാര്യം പറയുന്നതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തുള്ള ആനകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനാകണമെന്ന് കോടതി വ്യക്തമാക്കി. ഇല്ലെങ്കില്‍ ആനകളെ പുറത്തുനിന്ന് കൊണ്ടുവരുന്നത് അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാട്ടാനകളെ ഉപയോഗിക്കുന്നതിന് ചട്ടം രൂപീകരിക്കുന്നതില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.

അതേസമയം, ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി നിര്‍ദേശിച്ചത്. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നതുള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button