മാൾട്ടാ വാർത്തകൾ
മാൾട്ടീസ് ബജറ്റ് തൊഴിലാളികളെയും നികുതിദായകരെയും ബാധിക്കുന്നതെങ്ങനെ ?
ലേബര്‍ പാര്‍ട്ടിയുടെ 2022 മാനിഫെസ്റ്റോയില്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ ആദായനികുതി ഇളവുകളാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 60 മില്യണ്‍ യൂറോയുടെ നികുതിയിളവുകളാണ് പാര്‍ട്ടി അക്കാലത്ത് കണക്കാക്കിയിരുന്നത്.
മാള്‍ട്ടീസ് ധനമന്ത്രി ക്ലൈഡ് കരുവാന അവതരിപ്പിച്ച 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തൊഴിലാളികളെയും മധ്യവര്‍ഗ്ഗത്തെയും ബാധിക്കുന്ന പ്രധാന നടപടികള്‍ ഇവയാണ്
- ആദായനികുതി ബാന്‍ഡുകള്‍ വിശാലമാക്കിയതോടെ തൊഴിലാളികള്‍ക്ക് കുറഞ്ഞത് 475 യൂറോയെങ്കിലും ലാഭിക്കാനാകും. പരമാവധി
675 യൂറോ വരെ ലാഭിക്കാന്‍ ആകുമെന്നാണ് കരുതുന്നത്. - കുറഞ്ഞ വേതനം ആഴ്ചയില്‍ 8.24 യൂറോ തോതില്‍ വര്‍ദ്ധിപ്പിക്കും, ആഴ്ചയില്‍ € 221.78 ആയികുറഞ്ഞ വേതനം വര്‍ധിക്കുന്നതും നേട്ടമാണ്.
- 2025ലെ ജീവിതച്ചെലവ് (COLA) ആഴ്ചയില്‍ €5.24 ആയിരിക്കും. 100,000 കുടുംബങ്ങള്‍ക്ക് 48 മില്യണ്‍ യൂറോ മൂല്യമുള്ള COLA പ്ലസ് പേയ്മെന്റുകള്‍
നല്‍കും. ഓരോ കുടുംബങ്ങള്‍ക്കും ഇതുപ്രകാരം ഓരോ വര്‍ഷവും € 100 നും € 1,500 നും ഇടയിലാകും ലഭിക്കുക. - ഒറ്റത്തവണ, വിവാഹിതന്, രക്ഷിതാവ് എന്നിങ്ങനെ മൂന്ന് നികുതി വിഭാഗങ്ങളിലെ നികുതി ബാന്‍ഡുകള്‍ ക്രമീകരിച്ചുകൊണ്ട്
സര്‍ക്കാര്‍ ആദായനികുതി ഫലപ്രദമായി കുറയ്ക്കുന്നു എന്നതും മധ്യവര്‍ഗത്തിനു ആഹ്ളാദകരമായ ഒന്നാണ്. ഒറ്റ നിരക്കില്‍
ആദായനികുതി അടയ്ക്കുന്നവര്‍ ആദ്യം സമ്പാദിക്കുന്ന 12,000 യൂറോയ്ക്ക് ഒരു നികുതിയും നല്‍കേണ്ടതില്ല. - വിവാഹിതരുടെയും മാതാപിതാക്കളുടെയും കാര്യത്തില്‍ ഇത് യഥാക്രമം സമ്പാദിക്കുന്ന ആദ്യത്തെ € 15,000, € 13,000 എന്നാകും.
- 15% ബാന്‍ഡ് ഒറ്റ നിരക്കില്‍ € 12,001€ 16,000 ആയും വിവാഹ നിരക്കില്‍ € 15,001€ 23,000 ആയും മാതാപിതാക്കളുടെ നിരക്കില്‍ € 13,00117,500 ആയും വര്‍ദ്ധിക്കും. അവസാനമായി, 25% എന്നത് €60,000 വരെ സമ്പാദിച്ച തുകയില്‍ കണക്കാക്കും, അതിനുശേഷം 35% നികുതി നിരക്ക് ബാധകമാകും.