മാൾട്ടയിൽ പ്രതിവർഷം 40,000 യൂറോയിൽ കൂടുതൽ സമ്പാദിക്കുന്നത് 13% ആളുകൾ മാത്രമെന്ന് പാർലമെന്റ് രേഖകൾ
2020ല്‍ 40,000 യൂറോയില്‍ കൂടുതല്‍ സമ്പാദിച്ചത് 13% ആളുകള്‍ മാത്രമെന്ന് പാര്‍ലമെന്റ് രേഖകള്‍. 2020 ല്‍ നികുതി രേഖകളില്‍ 40,000 യൂറോയില്‍ കൂടുതല്‍ വരുമാനം രജിസ്റ്റര്‍ ചെയ്തത് 34,519 പേര്‍ മാത്രമാണെന്ന് പിഎന്‍ എംപി ആല്‍ബര്‍ട്ട് ബട്ടിഗീഗിന്റെ പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായി ധനമന്ത്രി ക്ലൈഡ് കരുവാന പറഞ്ഞു.
NSO യുടെ ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം 2020 വര്‍ഷത്തെ നാലാം പാദത്തില്‍ മാള്‍ട്ടയിലെ ജനസംഖ്യ 260,109 ആണ്. ഇത് അടിസ്ഥാനമാക്കിയാണ് പ്രതിവര്‍ഷം 40,000 യൂറോയില്‍ കൂടുതല്‍ വരുമാനം നേടുന്ന മാള്‍ട്ടീസ് തൊഴിലാളികളുടെ നിരക്ക് വെറും 13.3% എന്ന് സര്‍ക്കാര്‍ കണ്ടെത്തിയത്. ഇവരില്‍ 4,698 പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരാണെന്നാണ് വരുമാന രേഖകളില്‍ ഉള്ളത്.
ജൂലൈയില്‍ NSO പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, മാള്‍ട്ടയിലെ ശരാശരി ശമ്പളം 2022 ല്‍ നികുതിക്ക് മുമ്പ് €20,989 ആയി ഉയര്‍ന്നു. ഇത് മുമ്പ് 2017 ല്‍ €18,207 ആയിരുന്നു, ആ അഞ്ച് വര്‍ഷത്തെ കാലയളവില്‍ ശമ്പളം 1,800 യൂറോ വര്‍ദ്ധിച്ചതായി സൂചിപ്പിക്കുന്നു. ഏപ്രിലില്‍ നടന്ന ഒരു യൂറോസ്റ്റാറ്റ് പഠനത്തില്‍ മാള്‍ട്ടീസ് തൊഴിലാളികള്‍ കുറവ് വരുമാനം നേടുന്നതായി കണ്ടെത്തിയിരുന്നു.
വെറും നാല് രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ മാള്‍ട്ടയേക്കാള്‍ താഴെയുള്ളത്. റൊമാനിയ, ഹംഗറി, ലാത്വിയ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് മാള്‍ട്ടയിലേതിനേക്കാള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്നത്.
മാള്‍ട്ടയിലെ തൊഴിലാളികള്‍ നികുതി അടയ്ക്കുന്നതിന് മുമ്പ് മണിക്കൂറില്‍ 14.20 യൂറോ മാത്രമാണ് സമ്പാദിച്ചതെന്ന് ഡാറ്റ കണ്ടെത്തി, ഇത് യൂറോപ്യന്‍ യൂണിയന്‍ മൊത്തം ശരാശരിയായ 31.80 യൂറോയുടെ പകുതിയില്‍ താഴെയാണ്. ഈ വര്‍ഷമാദ്യം, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വേതന വര്‍ദ്ധനയെ ദ്രുതഗതിയിലുള്ള പണപ്പെരുപ്പം മൂലം ഇല്ലാതാക്കിയെന്നും വാങ്ങല്‍ ശേഷിയുടെ കാര്യത്തില്‍ തൊഴിലാളികളെ മോശമാക്കിയെന്നും പറഞ്ഞു.