ദേശീയം

ജമ്മു കശ്മീർ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്

ന്യൂഡൽ​​​ഹി : ജമ്മു കശ്മീർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്). ലഷ്കർ ഇ തൊയ്ബയുടെ ഭാഗമാണ് എന്നാണ് ടിആർഎഫ് അവകാശപെട്ടിട്ടുള്ളത്. തലവൻ ഷെയ്ഖ് സജ്ജദ് ഗുൽ ആണ് ആക്രമണത്തിൻ്റെ മാസ്റ്റർമൈൻഡെന്നും ടിആർഎഫ് അവകാശപ്പെട്ടു. ഒരു ഡോക്ടർ ഉൾപ്പടെ ഏഴ് പേരാണ് ഗന്ധർബാൽ ജില്ലയിലെ ഗഗാംഗീറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

നിരോധിത ഭീകരസം​ഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട്. ഇന്നലെ രാത്രി എട്ടരയോടുകൂടിയാണ് ഗന്ധർബാൽ ജില്ലയിൽ ആക്രമണമുണ്ടായത്. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

ആക്രമത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള എന്നിവർ അപലപിച്ചിരുന്നു. കടുത്ത നടപടിയുണ്ടാകുമെന്നാണ് അമിത് ഷാ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button