80 വർഷത്തെ പാരമ്പര്യമുള്ള സാന്താ വെനേരയിലെ വൃദ്ധസദനം അടച്ചുപൂട്ടുന്നു
80 വര്‍ഷത്തെ പ്രവര്‍ത്തി പാരമ്പര്യമുള്ള സാന്താ വെനേര പള്ളിയുടെ കീഴിലുള്ള വൃദ്ധസദനം ഈ വര്‍ഷാവസാനത്തോടെ അടച്ചുപൂട്ടും. 80 വര്‍ഷം പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിയാന്‍ ആവശ്യമായ വലിയ നിക്ഷേപത്തിന്റെ ലഭ്യതക്കുറവും മതപരമായ തൊഴിലുകളുടെ എണ്ണം കുറയുന്നതും കാരണമാണ് വൃദ്ധസദനം നടത്തിപ്പുകാരായ ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഇത് അടച്ചുപൂട്ടുന്നത് .പ്രായമായ 30 താമസക്കാരെ ഉള്‍ക്കൊള്ളുന്ന സാന്താ വെനേരയിലെ അപ്പാപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് കെയര്‍ ഹോമിന്റെ നടത്തിപ്പ് ഉപേക്ഷിക്കാന്‍ ഡൊമിനിക്കന്‍ സഹോദരിമാര്‍ തീരുമാനമെടുത്തായി ക്യൂറിയ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
സാന്താ വെനേരയിലെ ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് കോണ്‍വെന്റിന്റെ ഭാഗമായ അപ്പാപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും വേണ്ടിയുള്ള വയോജന ഭവനമായി മാറുകയായിരുന്നു. ഇവിടെയുള്ള ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സിനെ പള്ളിയിലേക്കും സര്‍ക്കാര്‍ നടത്തുന്ന വീടുകളിലേക്കും മാറ്റുന്നതിനും ഒമ്പത് മുഴുവന്‍ സമയ, നാല് പാര്‍ട്ട് ടൈം സ്റ്റാഫ് അംഗങ്ങള്‍ക്ക് ബദല്‍ ജോലി തേടുന്നതിനും മാള്‍ട്ട അതിരൂപത സഹായിക്കും. ‘അതിരൂപത കഴിയുന്നത്ര താമസക്കാരെയും ജീവനക്കാരെയും സ്വന്തം ഘടനയിലേക്ക് ഉള്‍ക്കൊള്ളും, കൂടാതെ ഉള്‍ക്കൊള്ളാന്‍
കഴിയാത്തവര്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാറിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.’ ഒരു വക്താവ് പറഞ്ഞു.