കേരളം

കേരളത്തിൽ സർവീസ്‌ നടത്തുന്ന 8 ട്രെയിനിൽ ജനറൽ കോച്ച്‌ കൂട്ടും

തിരുവനന്തപുരം : യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന എട്ടുജോഡി  ട്രെയിനുകൾക്കാണ്‌ പ്രയോജനം ലഭിക്കുക. ജനുവരിയിലെ വിവിധ തീയതികളിൽ തീരുമാനം പ്രാബല്യത്തിൽ വരും.

ജനറൽ കോച്ച്‌ കൂട്ടിയ ട്രെയിനും  തീയതിയും

●ചെന്നൈ  സെൻട്രൽ–നാഗർകോവിൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(12689), നാഗർകോവിൽ- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌( 12690) – യഥാക്രമം -ജനുവരി 17,19.
●  ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(12695), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ ( 12696) –-ജനുവരി 22, 23
● ചെന്നൈ സെൻട്രൽ- ആലപ്പുഴ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(22639), ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌( 22640) –-ജനുവരി 20,21
● തിരുവനന്തപുരം  സെൻട്രൽ- മധുര അമൃത എക്‌സ്‌പ്രസ്‌ (16343) , മധുര എക്‌സ്‌പ്രസ്‌-തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്‌( 16344)–- ജനുവരി 20,21
●കൊച്ചുവേളി- നിലമ്പൂർ റോഡ്‌  രാജ്യറാണി എക്‌സ്‌പ്രസ്‌(16349),  നിലമ്പൂർ റോഡ്‌– കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്‌ ( 16350).  ജനുവരി 19,20
● എറണാകുളം-വേളാങ്കണ്ണി എക്‌സ്‌പ്രസ്‌( 16361), വേളാങ്കണ്ണി- എറണാകുളം എക്‌സ്‌പ്രസ്‌ (16362). ജനുവരി 18,19
● പുതുച്ചേരി –മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16855), മംഗളൂരു സെൻട്രൽ– പുതുച്ചേരി എക്‌സ്‌പ്രസ്‌(   16856)–  ജനുവരി 16,17
●ചെന്നൈ സെൻട്രൽ– പാലക്കാട്‌ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(22651),  പാലക്കാട്‌–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌( 22652)– ജനുവരി 20, 21

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button