അന്തർദേശീയം

അമേരിക്കയില്‍ വെടിവെപ്പ്; 8 കുട്ടികള്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : അമേരിക്കയെ ഞെട്ടിച്ച് പൊതു സ്ഥലത്ത് വീണ്ടും വെടിവെപ്പ്. എട്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്നു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷാമര്‍ എല്‍കിന്‍സ് എന്നയാളാണ് അതിക്രമം നടത്തിയത്.

ലൂസിയാനയിലെ തെക്കന്‍ ഷ്രെവ്പോര്‍ട്ടിലെ ഒരു വീട്ടില്‍ രാവിലെ 6 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് ഷ്രെവ്പോര്‍ട്ട് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ക്രിസ്റ്റഫര്‍ ബോര്‍ഡലോണ്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഏഴു കുട്ടികള്‍ അക്രമിയുടേതാണെന്നാണ് വിവരം.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം, പങ്കാളിയായ യുവതിയേയും സമീപത്തെ വീട്ടിലെ സ്ത്രീയേയും വെടിവെച്ചു. ഇരുവരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തുടര്‍ന്ന് ഒരു കാര്‍ മോഷ്ടിച്ച് സ്ഥലത്തു നിന്നും കടന്ന അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button