മാൾട്ടാ വാർത്തകൾ
ബെൻഗാജ്സ ഫാമിലി പാർക്ക് 7,000 ചതുരശ്ര മീറ്റർ വിപുലീകരിക്കാൻ അനുമതി
ബെന്‍ഗാജ്‌സ ഫാമിലി പാര്‍ക്ക് 7,000 ചതുരശ്ര മീറ്റര്‍ വിപുലീകരിക്കാന്‍ പ്ലാനിംഗ് അതോറിറ്റി അനുമതി നല്‍കിയതായി പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. പ്രോജക്റ്റ് ഗ്രീന്‍ ഏറ്റെടുക്കാന്‍ പോകുന്ന പുതിയ പ്രോജക്റ്റില്‍, ബിര്‍സെബുഗ പാര്‍ക്കില്‍ ലഭ്യമായ മൊത്തം വിനോദ ഇടം 27,000 മീറ്ററായിരിക്കും.വിപുലീകരണ പദ്ധതിയില്‍ ഓക്ക്, കരോബ്, ലോറല്‍ എന്നിവയുള്‍പ്പെടെ 140 പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കും. മണ്ണ് സുസ്ഥിരമാക്കാന്‍ ജിയോഗ്രിഡ് പേവിംഗ് സ്ഥാപിക്കുന്നതും സ്ലൈഡുകള്‍ പോലുള്ള വിനോദ സൗകര്യങ്ങള്‍ നിര്‍മിക്കുന്നതും ജോലിയില്‍ ഉള്‍പ്പെടും. നിരവധി നഗര ഹരിതവല്‍ക്കരണ പദ്ധതികള്‍ തുടര്‍ന്നും
നടപ്പാക്കാന്‍ ഏജന്‍സി പ്രതിജ്ഞാബദ്ധമാണെന്ന് പ്രോജക്ട് ഗ്രീന്‍ സിഇഒ ജോസഫ് കുഷിയേരി പറഞ്ഞു.