അന്തർദേശീയം
മലേഷ്യൻ തീരത്ത് 6.8 തീവ്രതയിൽ ഭൂചലനം

ക്വാലലംപൂർ : മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം. ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 7.1 തീവ്രത രേഖപ്പെടുത്തിയെന്ന ആദ്യ റിപ്പോർട്ട് പിന്നീട് തിരുത്തുകയായിരുന്നു.
പ്രദേശിക സമയം 12.57 നാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആൾനാശം റിപ്പോർട്ടു ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.



