ദേശീയം
കനത്തമഴയില്‍ മണ്ണിടിച്ചിൽ : സിക്കിമില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളില്‍ 59 പേരെക്കൂടി രക്ഷപ്പെടുത്തി

ഗാംഗ്ടോക് : കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായതോടെ വടക്കന്‍ സിക്കിമില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളില്‍ 59 പേരെക്കൂടി രക്ഷപ്പെടുത്തി തലസ്ഥാനത്തെത്തിച്ചു.
കാലാവസ്ഥ അനുകൂലമായതോടെ രണ്ട് എംഐ-17വി5 ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് സഞ്ചാരികളെ പാക്യോങ് വിമാനത്താവളത്തില്‍ എത്തിച്ചത്. രക്ഷപ്പെടുത്തിയവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നു.
ആയിരത്തോളം വിനോദസഞ്ചാരികളാണ് സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.