ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം

ടോക്കിയോ : ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് ആളുകൾ വീടുകൾ ഒഴിപ്പിച്ചു വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. വടക്കൻ ജപ്പാനിലെ കിഴക്കൻ ഹൊക്കൈഡോയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആർക്കും ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നെമുറോ പെനിൻസുലയുടെ തെക്കുകിഴക്കായി ഏകദേശം 40 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. ആളുകൾ പരിഭ്രാന്തരാക്കുകയും വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഉച്ചക്ക് 1:40 ന് ഉണ്ടായ ഭൂകമ്പം ലെവൽ ഏഴിലുള്ളതാണ്. റിക്ടർ സ്കെയിലിൽ കുറഞ്ഞ തീവ്രത രേഖപ്പെടുത്തിയതായി ജപ്പാനിലെ ക്യോഡോ വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന് ശേഷം അഗ്നിശമന, ദുരന്ത നിവാരണ ഏജൻസി അടിയന്തര മുന്നറിയിപ്പ് നൽകി, ജാപ്പനീസ് റിക്ടർ സ്കെയിലിൽ 5.9 വരെ തീവ്രത കണക്കാക്കി.
ഭൂമിയുടെ ഉപരിതലത്തിനടിയിൽ, നിരന്തരം ചലിക്കുന്ന നിരവധി വലിയ ടെക്റ്റോണിക് പ്ലേറ്റുകൾ (ഭൗമോപരിതലത്തിന് താഴെയുള്ള ഭീമാകാരമായ പാറകളുൾപ്പെടെയുള്ള പാളികൾ) ഉണ്ട്. ജപ്പാൻ, ഇന്തോനേഷ്യ, നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഈ ഭൂമിശാസ്ത്ര പ്രവർത്തന മേഖലയിലാണ് വരുന്നത്. അതിനാൽ, ഇവിടെ പലപ്പോഴും ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്.ടെക്റ്റോണിക് പ്ലേറ്റുകളുടെ സ്ഥാനചലനം കാരണം, ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സുനാമികൾ എന്നിവയുണ്ടാകാറുണ്ട്.



