പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം

ലാഹോര്‍ : പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി.
മധ്യ പാകിസ്താനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മുള്‍ട്ടാനില്‍ നിന്നും 149 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുറോ-മെഡിറ്റനേറിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 3.54ഓടെയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ മരണമോ നാശനഷ്ടമോ ഉണ്ടായതിന്റെ റിപ്പോര്‍ട്ടുകളില്ല.
ഇന്ത്യന്‍, യൂറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്കിടയിലുള്ള കൂട്ടിയിടിക്കുന്ന മേഖലയിലുള്ളതിനാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. രാജ്യത്തെ ബലൂചിസ്ഥാന്‍, ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ പ്രദേശങ്ങള്‍ അപകടസാധ്യതയുള്ളവയാണ്.