അന്തർദേശീയം
ഇസ്താംബുളിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

ഇസ്താംബുൾ : തുർക്കിയിലെ ഇസ്താംബുളിൽ ഭൂചലനം. 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. മർമര കടലിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.
വലിയ കുലുക്കമുണ്ടായതായും ആളുകൾ പരിഭ്രാന്തിയിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.