1.3 മില്യൺ ഡോളർ വിലയുള്ള 49 സ്വർണ ശിൽപങ്ങൾ കവർന്നു, മോഷണം ഇറ്റാലിയൻ പ്രദർശനത്തിൽ നിന്നും
റോം: ഇറ്റാലിയൻ ശിൽപിയായ ഉംബർട്ടോ മാസ്ട്രോയാനി സൃഷ്ടിച്ച സ്വർണ ശിൽപങ്ങൾ മോഷ്ടിക്കപ്പെട്ടു. ഇറ്റലിയിലെ ഗാർഡ തടാകത്തിന് സമീപം നടന്ന പ്രദർശനത്തിനിടെയാണ് മോഷണം നടന്നതെന്ന് പരിപാടിയുടെ ആതിഥേയരായ വിറ്റോറിയലെ ഡെഗ്ലി ഇറ്റാലിയാനി എസ്റ്റേറ്റിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
1.2 മില്യൺ യൂറോ (1.3 മില്യൺ ഡോളറിലധികം) വിലമതിക്കുന്ന നാൽപ്പത്തിയൊൻപത് കലാരൂപങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ ഒരു കഷണം പിന്നീട് പ്രദർശനം നടന്ന കെട്ടിടത്തിന്റെ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തി. “ഊഷ്മളമായ, ഒഴുകുന്ന സ്വർണം പോലെ’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിനിടെയാണ് മോഷണം നടന്നത്. മോഷണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.