അന്തർദേശീയം

47ാമത് ആസിയാൻ ഉച്ചകോടിക്ക് മലേഷ്യയിൽ ഇന്ന് തുടക്കം

ക്വാലാലംപൂർ : 47-ാമത് ആസിയാൻ ഉച്ചകോടിക്ക്‌ മലേഷ്യയിലെ ക്വാലാലംപൂരിൽ ഇന്ന് തുടക്കം. ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് ഉൾപ്പടെ നിരവധി ആഗോള നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ,ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്,, വിയറ്റ്‌നാം, മ്യാൻമർ തുടങ്ങിയ 10 രാജ്യങ്ങളാണ് ആസിയാനിൽ ഉൾപ്പെടുന്നത്.

ആസിയാൻ യോഗങ്ങൾ ഒക്ടോബർ 26 മുതൽ 28 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ആസിയാൻ ഗ്രൂപ്പിന്റെ സംഭാഷണ പങ്കാളികളായ ഒട്ടേറെ രാജ്യങ്ങളിലെ നേതാക്കളെയും മലേഷ്യ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 26-ന് ട്രംപ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ക്വലാലംപുരിൽ എത്തും.

തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ എന്നറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button