മാൾട്ടാ വാർത്തകൾ

പാർക്ക് ചെയ്തിരുന്ന വാഹനത്തിന് കേടുപാടുകൾ വരുത്തിയ 37 വയസ്സുകാരന് 100 യൂറോ പിഴ

പാർക്ക് ചെയ്തിരുന്ന വാഹനത്തിന് അശ്രദ്ധമായി കേടുപാടുകൾ വരുത്തിയ 37 വയസ്സുള്ള കോസ്പിക്വുവ സ്വദേശിക്ക് 100 യൂറോ പിഴ. അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധയിലൂടെ നാശനഷ്ടമുണ്ടാക്കിയതിനുമാണ് ക്രിസ്റ്റ്യൻ കാർഡോണക്ക് പിഴ വിധിച്ചത്. ലൈസൻസോ ഇൻഷുറൻസ് പരിരക്ഷയോ ഇല്ലാത്ത റോഡിൽ കുതിരവണ്ടി ഓടിച്ചതിനും മറ്റ് കുറ്റങ്ങൾ ചുമത്തി.

2022 നവംബർ 2 ന് മാർസയിലെ ട്രിക്വിറ്റ്-ടിഗ്രിജയിലെ ഒരു ബാറിനുമുന്നിലാണ് സംഭവം. കാർ ഉടമ ജസ്റ്റിൻ അബേല അപകട ശബ്ദം കേട്ട് ഇറങ്ങിവന്നപ്പോൾ കാറിനു കേടുപറ്റിയതായി കണ്ടെത്തുകയായിരുന്നു. താൻ പതിവായി ഉപയോഗിച്ചിരുന്ന ടൊയോട്ട വിറ്റ്സ് തന്റെ പങ്കാളിയുടേതാണെന്ന് അബേല സാക്ഷ്യപ്പെടുത്തി. പോലീസിനെ വിളിക്കാതെ വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. താൻ സൾക്കിയിൽ സവാരി ചെയ്തിട്ടില്ലെന്നും, കനത്ത ഗതാഗതക്കുരുക്ക് കാരണം റേസ്‌കോഴ്‌സ് വിട്ടതിനുശേഷം കുതിരയുടെ തല പിടിച്ച് തൊഴുത്തിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നുവെന്നും കാർഡോണ പറഞ്ഞെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button