അന്തർദേശീയം

ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന 33 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്തു

ചെ​ന്നൈ : ശ്രീ​ല​ങ്ക​ൻ നാ​വി​ക സേ​ന വീ​ണ്ടും ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള 33 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​മേ​ശ്വ​ര​ത്തു​നി​ന്ന് പോ​യ​വ​രെ​യാ​ണ് സ​മൂ​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ മൂ​ന്ന് ബോ​ട്ടു​ക​ളും ശ്രീ​ല​ങ്ക​ൻ നാ​വി​ക സേ​ന പി​ടി​ച്ചെ​ടു​ത്തു.

അ​തി​ർ​ത്തി ക​ട​ന്ന് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് രാ​മേ​ശ്വ​ര​ത്ത് നി​ന്നു​ള്ള 18 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ധ​നു​ഷ്‌​കോ​ടി​ക്കും ത​ലൈ​മ​ന്നാ​റി​നും ഇ​ട​യി​ൽ​വ​ച്ചാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു ബാ​ർ​ജും അ​തി​ലു​ണ്ടാ​യി​രു​ന്ന 15 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ശ്രീ​ല​ങ്ക വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ 33 തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button