അന്തർദേശീയം
അൽഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു

അബൂദബി : അൽഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ പുക ശ്വസിച്ച് മരിച്ചു. ആൽകഅബി എന്ന സ്വദേശി കുടുംബത്തിലെ കുട്ടികളാണ് മരിച്ച മൂന്നുപേരും. അൽഐനിലെ നാഹിൽ മേഖലയിലാണ് സംഭവം.
മുത്തച്ഛന്റെ വീടിനോട് കൂട്ടിചേർത്ത ഭാഗത്ത് കിടന്നുറങ്ങിയിരുന്ന മുഹമ്മദ് ആൽകഅബി (13), സലിം ഗരീബ് ആൽകഅബി (10), ഹാരിബ് (ആറ്) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഇവരുടെ മുത്തച്ഛൻ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ കുറിച്ച വിദശദമായ അന്വേഷണം തുടരുകയാണ്.