അന്തർദേശീയം

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി റ​ഷ്യ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് റഷ്യയിൽ പ്രവേശിക്കുന്നതിന് ഉപരോധം ഏർപ്പെടുത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതിനിടെ നാറ്റോയിൽ തങ്ങൾ അംഗമാവില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി അറിയിച്ചു


മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡനും സ്റ്റേറ്റ് ഒഫ് സെക്രട്ടറി ആന്റണി ബ്ളിങ്കനും ഉൾപ്പെടെ 13 അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉപരോധവുമായി റഷ്യ.
പ്രതിരോധ സെക്രട്ടറി എ. ഓസ്റ്റിനെയും ഉപരോധം ഏര്‍പ്പെടുത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഉപരോധങ്ങള്‍ക്കു പുറമേ ഈ 13 പേരെയും റഷ്യയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ വിദേശകാര്യ മന്ത്രാലയമാണ് അമേരിക്കന്‍ നേതൃത്വത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന വിവരം അറിയിച്ചത്.

എന്നാല്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉപരോധമോ വിലക്കുകളോ ബാധകമാകില്ലെന്നും ചര്‍‌ച്ചകള്‍ക്കും മറ്റുമായി ഉപരോധ പട്ടികയിലുള്ള ഏതെങ്കിലും വ്യക്തിക്ക് റഷ്യയില്‍ വരേണ്ടി വന്നാല്‍ വിഷയത്തിന്റെ ഗൗരവും അപ്പോഴത്തെ സ്ഥിതിയും അനുസരിച്ച്‌ തീരുമാനം എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്നലെ നടന്ന യുക്രെയിന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രെയിന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചു. യുക്രെയിന്‍ സമയം ഇന്നലെ രാവിലെ 10.30 മുതലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച തുടങ്ങിയത്. യുക്രെയിനില്‍ റഷ്യ അടിയന്തരമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്നും റഷ്യന്‍ സൈന്യം പിന്മാറണമെന്നും യുക്രെയിന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് അറിയിച്ചിരുന്നു.

എന്നാല്‍, സൈനിക നടപടി തുടരുമെന്നും യുക്രെയിന്‍ പോരാട്ടം നിറുത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്മാറൂ എന്നുമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഇന്നലെ വ്യക്തമാക്കിയത്. മുമ്ബ് നടന്ന മൂന്നു ചര്‍ച്ചകളും ഫലം കാണാതെ പിരിയുകയായിരുന്നു.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി ഇന്നലെ ആവര്‍ത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button