കേരളം

വിഴിഞ്ഞത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടി‍യിടിച്ച് രണ്ടുപേർ മരിച്ചു


തിരുവനന്തപുരം: മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപം മുക്കോലയിലാണ് അപകടം നടന്നത്.

ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.

വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് റേസിംഗാണ് അപകടത്തിന് കാരണമെന്നാണ് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രണ്ടുപേരുടെയും മൃതദേഹം വിഴിഞ്ഞം ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.

ഈ പ്രദേശത്ത് നിരനന്തരമായി ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് നാട്ടുകാര് പറയുന്നു. ഇവിടെ സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസില്‍ സ്ഥിരം പരാതി എത്താറുണ്ടെന്നും, ഇന്ന് രാവിലെക്കൂടി നാല് വാഹനങ്ങള്‍ അമിതവേഗതയെത്തുടര്‍ന്ന് പിടിച്ചെടുത്തിരുന്നുവെന്നും വിഴിഞ്ഞം സിഐ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button