മാൾട്ടാ വാർത്തകൾ

മാൾട്ടയുടെ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് 20 വയസ്

മാള്‍ട്ടയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് രണ്ടു പതിറ്റാണ്ട് പ്രായമായി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2004 മെയ് 1-നാണ് മറ്റ് 9 രാജ്യങ്ങള്‍ക്കൊപ്പം മാള്‍ട്ടയും യൂറോപ്യന്‍ യൂണിയന്റെ എക്കാലത്തെയും വലിയ വിപുലീകരണത്തില്‍ ഒന്നിന്റെ ഭാഗമായത്.

സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, എസ്‌തോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, പോളണ്ട്, സ്ലൊവാക്യ, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് മാള്‍ട്ട യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നേടിയത്. 2003 മാര്‍ച്ച് 8 ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തെ കുറിച്ച് മാള്‍ട്ടയില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടന്നിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗത്വ റഫറണ്ടത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് (91% പോളിംഗ്) നടന്നെങ്കിലും മാള്‍ട്ടീസ് ജനതയുടെ 54% പേരാണ് അംഗത്വത്തെ അനുകൂലിച്ചത്. അതായത്, ഇതോടൊപ്പം റഫറണ്ടം നടന്ന ഒന്‍പതു രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ പിന്തുണയാണ് യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് മാള്‍ട്ടീസ് ജനത നല്‍കിയത്.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button