കേരളം

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിച്ചു; 20 യാത്രക്കാര്‍ക്ക് പരിക്ക്

തൃശൂര്‍ : കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടമുണ്ടായത്.

മുന്നില്‍ പോകുകയായിരുന്ന ചെങ്ങന്നൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കോഴിക്കോട്- തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവര്‍ സമീപത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുറേനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button