അന്തർദേശീയം
നൈജീരിയയിൽ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്

അബുജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. മൂന്ന് ആരാധനാലയങ്ങളിൽ ഒരേ സമയമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത് എന്നാണ് റിപ്പോർട്ട്.
കടുണ സംസ്ഥാനത്തിലെ ഖജുരാ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ആരാധനാലയങ്ങളിൽ പ്രാർത്ഥന നടക്കുന്നതിനിടെ ആയുധധാരികൾ അതിക്രമിച്ച് എത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നുമാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.



