അന്തർദേശീയം
ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസ് അപകടത്തിൽ 13 കുട്ടികൾ മരിച്ചു

ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. ഗോതെംഗ് പ്രവിശ്യയിലായിരുന്നു അപകടം. ഇന്നലെ പ്രാദേശികസമയം രാവിലെ ഏഴിനായിരുന്നു അപകടം. 11 കുട്ടികൾ അപകടസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.



