കേരളം

മാര്‍ച്ച്‌ 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സീനേഷന്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോര്‍ബെവാക്‌സ് വാക്‌സിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കുക. 60 വയസിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസും ബുധനാഴ്ച മുതല്‍ നല്‍കി തുടങ്ങും


ന്യൂഡല്‍ഹി: രാജ്യത്ത് 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിലുള്ളവര്‍ക്ക് (2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍, ഇതിനകം 12 വയസ്സിന് മുകളിലുള്ളവര്‍) കോവിഡ് 19 വാക്സിനേഷന്‍ (Covid Vaccine) ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
2022 മാര്‍ച്ച്‌ 16 മുതലായിരിക്കും ഇവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങുക. ശാസ്ത്രീയ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് നിര്‍മിക്കുന്ന കോര്‍ബെവാക്‌സ് (Corbevax) ആയിരിക്കും നല്‍കുക.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന് കീഴില്‍ 14 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് ഇതിനകം തന്നെ കോവിഡ് 19 വാക്സിന്‍ നല്‍കുന്നുണ്ട്.
60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് 19 മുന്‍കരുതല്‍ ഡോസിന് അര്‍ഹത വിവിധ രോഗങ്ങളുള്ളവര്‍ക്ക് മാത്രമെന്ന നിബന്ധന ഉടനടി നീക്കം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 16 മുതല്‍, 60 വയസ്സിന് മുകളിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് 19 വാക്‌സിന്റെ മുന്‍കരുതല്‍ ഡോസിന് അര്‍ഹതയുണ്ടായിരിക്കും.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button