കേരളം

സുസ്ഥിര വികസനം: കേരളം ഒന്നാമത്

സാമൂഹിക– പാരിസ്ഥിതിക രംഗത്തെ വിവിധ നേട്ടങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സുസ്ഥിര വികസന സർവേയിൽ ഏറ്റവും മികച്ച സംസ്ഥാനങ്ങളുടെ ഓവറോൾ പട്ടികയിൽ കേരളം വീണ്ടും ഒന്നാമത്. ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) നടത്തുന്ന വാർഷിക പരിസ്ഥിതി പഠനത്തിന്റെ അനുബന്ധമാണ് സംസ്ഥാനങ്ങളുടെ പാരിസ്ഥിതിക–സാമൂഹിക കണക്കെടുപ്പായ സുസ്ഥിര വികസന സർവേ (എസ് ഡിജി). വിദ്യാഭ്യാസം, ആരോഗ്യം, ജലസുരക്ഷ, പരിസ്ഥിതി– ഊർജ സംരക്ഷണം ഉൾപ്പെടെ 15 മേഖലകളിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ദേശീയ ഇൻഡക്സിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വിശപ്പുരഹിത സമൂഹം, ഊർജലഭ്യത എന്നീ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് കേരളം. ഹിമാചൽ, ഉത്തരാഖണ്ഡ്, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് കേരളത്തിനു തൊട്ടുപിന്നിൽ.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button