സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു.
തിരുവനന്തപുരം :സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ വരുമാനം 12.86 ശതമാനമായി ഉയർന്നു. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്‌പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയർത്തിയിട്ടുണ്ട്. കേന്ദ്ര ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം.
ആഭ്യന്തര ഉത്പാദനം ഉയർന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് റിപ്പോർട്ട് പറയുന്നു. പത്ത് വര്ഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വളർച്ച നിരക്കാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോർട്ടിൽ പരാമർശിച്ചു. 0.82 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്