വിനാശകാരികളായ വൈറസുകളെ നശിപ്പിക്കണം, യുക്രെയിന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ: യുക്രെയ്നിലെ ലാബുകളില്‍ നിന്ന്, അപകടകാരികളായ രോഗാണുക്കളുടെ സാമ്ബിളുകള്‍ നശിപ്പിക്കാനാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന.
റഷ്യയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ ലാബുകള്‍ തകര്‍ന്ന്, ലോകത്ത് മഹാമാരികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
യുദ്ധ പശ്ചാത്തലത്തില്‍, അതീവ അപകടകാരികളായ വൈറസുകള്‍ പുറത്തേക്ക് വ്യാപിക്കാനിടയുള്ളതിനാലാണ് ഇവയെ ലാബില്‍ വെച്ച് നശിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ചോദ്യത്തിനാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. പക്ഷെ എപ്പോഴാണ് ഈ നിര്‍ദ്ദേശം നല്‍കിയത്, ലാബുകളില്‍ ഉള്ള അപകടകാരികളായ രോഗാണുക്കള്‍ എന്നീ വിവരങ്ങളൊന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല.
അതേസമയം, യുക്രെയ്നിലെ ലാബുകള്‍ സംബന്ധിച്ച് റഷ്യ പല കോണ്സ്പിരന്സി തിയറികളും പ്രചരിപ്പിക്കുന്നുണ്ട്. യുഎസിന്റെ പിന്തുണയോടെ യുക്രെയ്ന് ലാബുകളില്‍ ബയോ വെപ്പണുകള്‍ തയ്യാറാക്കുന്നുണ്ടെന്നും രാസായുധ ആക്രമണത്തിന് കോപ്പ് കൂട്ടുന്നുമുണ്ടെന്നാണ് റഷ്യയുടെ പ്രചരണം.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: