മാൾട്ടാ വാർത്തകൾ

റെസിഡൻസ് പെർമിറ്റ് പുതുക്കൽ പ്രക്രിയ മാറ്റങ്ങൾക്കെതിരെ മാൾട്ട ഡെവലപ്‌മെൻ്റ് അസോസിയേഷനും ചേംബർ ഓഫ് എസ്എംഇയും രംഗത്ത്

റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കല്‍ പ്രക്രിയയിലെ സമീപകാല മാറ്റങ്ങള്‍ക്കെതിരെ മാള്‍ട്ട ഡെവലപ്‌മെന്റ് അസോസിയേഷന്‍ (എംഡിഎ) രംഗത്ത്. വാടക കരാറുകളുടെ നിയമസാധുത പരിശോധിക്കാനായി നിയമപരമായ പ്രൊഫഷണലുകള്‍ക്ക് പകരം റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെ നിയമിക്കണമെന്നാണ് .ഐഡന്റിറ്റി, നോട്ടറി കൗണ്‍സില്‍, ചേംബര്‍ ഓഫ് അഡ്വക്കേറ്റ്‌സ് എന്നിവ അംഗീകരിച്ച പുതിയ പാട്ടക്കരാര്‍ അറ്റസ്റ്റേഷന്‍ ഫോമിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു എംഡിഎ.

‘അറ്റസ്റ്റേഷന്‍ ഫോമിന്റെ പുതിയ ക്‌ളോസ് അര്‍ത്ഥമാക്കുന്നത്, ഭൂവുടമകള്‍ ഒരു അഭിഭാഷകന്റെയോ നോട്ടറിയുടെയോ നിയമപരമായ പ്രൊക്യുറേറ്ററുടെയോ സാന്നിധ്യത്തില്‍ മൂന്നാം രാജ്യക്കാരുമായി എല്ലാ വാടക കരാറിലും ഒപ്പിടണം എന്നാണ്,’ MDA പറഞ്ഞു. ബ്യൂറോക്രസിയുടെ ഭാരമില്ലാതെ ഫോമുകളുടെ അതേ ഫലം കൈവരിക്കാന്‍ മറ്റ് നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്നാണ് ഇവരുടെ പക്ഷം. വാടക കരാറുകള്‍ക്കായുള്ള സ്ഥിരീകരണ പ്രക്രിയയുടെ ഭാഗമായി ലൈസന്‍സുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെ ഉണ്ടായിരിക്കണമെന്നും
അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു, ഒരു പ്രോപ്പര്‍ട്ടി യഥാര്‍ത്ഥത്തില്‍ നിലവിലുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ അത്തരം ഏജന്റുമാര്‍ക്ക് കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.ഏതെങ്കിലും സ്ഥാപനത്തിന്റെ തെറ്റുകള്‍, പരാജയങ്ങള്‍ എന്നിവയുടെ അനന്തരഫലങ്ങള്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ വഹിക്കേണ്ടതില്ലെന്നാണ് MDAയുടെ നിഗമനം

പുതിയ ഫോം ദുരുപയോഗം തടയില്ലെന്ന് ചേംബര്‍ ഓഫ് എസ്എംഇ

ഭൂവുടമകള്‍ക്കും കുടിയാന്മാര്‍ക്കും വേണ്ടിയുള്ള പുതിയ ഫോമിന്റെ ആവശ്യകതയെ ചേംബര്‍ ഓഫ് എസ്എംഇയും എതിര്‍ത്തു. ഈ പുതിയ
നീക്കം വാടക പ്രക്രിയയെ സങ്കീര്‍ണ്ണമാക്കുമെന്നാണ് അവരുടെ ആക്ഷേപം. ‘കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിക്കാന്‍ അനുവദിച്ച ദീര്‍ഘകാലമായുള്ള കാര്യക്ഷമതയില്ലായ്മകളും ദുരുപയോഗങ്ങളും പരിഹരിക്കുന്നതിനുപകരം, വ്യവസ്ഥാപരമായ പോരായ്മകള്‍ക്ക് ഇപ്പോള്‍ ഭൂവുടമകളും വാടകക്കാരും നേരിട്ട് ശിക്ഷിക്കപ്പെടുകയാണ്.”ഭൂവുടമകളുടെയും കുടിയാന്മാരുടെയും മേല്‍ അനാവശ്യമായ ഭാരം ചുമത്തുമ്പോള്‍’, പുതിയ ഫോം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന ആശങ്കയും ചേംബര്‍ ഓഫ് എസ്എംഇകള്‍
ഉയര്‍ത്തിക്കാട്ടി.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button