മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾസ്പോർട്സ്

യുവധാര സാംസ്‌കാരിക വേദി മാൾട്ട സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടീം ക്ലബ്‌ ഡി സ്വാത് ജേതാക്കൾ.

യുവധാര സാംസ്‌കാരിക വേദി മാൾട്ട സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടീം ക്ലബ്‌ ഡി സ്വാത് ജേതാക്കൾ

എഫ്ഗുറാ : യുവധാര സംസ്‍കാരികവേദി മാൾട്ടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ക്ലബ്‌ ഡി സ്വാത്ത് ജേതാക്കൾ ആയി. കലാശ പോരാട്ടത്തിൽ ബിസ്മില്ല ക്യാഷ് ആൻഡ് കാരിയെ പരാജയപ്പെടുത്തിയിരുന്നു ക്ലബ്ഡീസ് സ്വാത് ജേതാക്കൾ ആയത്.കളിയുടെ മുഴുവൻ സമയം ഇരുടീമുകളും ഗോൾ അടിക്കാതെ സമനില പാലിച്ചതിനാൽ മത്സരം പെനാൽറ്റി ഷൂട്ട്‌ഔട്ട്ലേക്ക് കടക്കുകയായിരുന്നു. മാൾട്ടയിലെ പ്രമുഖ ടീമുകൾ അണിനിരന്ന മത്സരങ്ങൾ തിങ്ങിനിറഞ്ഞ കാണികൾക്ക് ആവേശം പകർന്നു. ഇഎഫ്എം സ്പോർൺസർ ചെയ്ത 800 യൂറോയും ട്രോഫിയും,റണ്ണേഴ്സ്അപ്പ്‌നു മിനിമാർട്ട് നൽകിയ 400യൂറോയും ട്രോഫിയും കൈമാറി. ആർക്കിസം ഗ്രൂപ്പ്‌ സ്പോൺസർ ചെയ്ത ബെസ്റ്റ് പ്ലയെർ അവാർഡ് ബിസ്മില്ല ടീമിലെ ഷംഷാദ് കരസ്തമാക്കി.മനോജ്‌ മോൻസി സ്പോൺസർ ചെയ്ത ടൂർണമെന്റ്ലെ മികച്ച ഗോൾ കീപ്പർക്കുള്ള സമ്മാനം ക്ലബ്‌ ഡി സ്വാതിലെ കരസ്ഥമാക്കി.

കളിസ്ഥലം സ്പോൺസർ ചെയ്തത് ശ്രീ.ജേക്കബ് ആണ്. മത്സരശേഷം ടൂർണമെന്റ് വൻ വിജയം ആക്കി തീർത്തതിന് യുവധാര നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button