കേരളംമാൾട്ടാ വാർത്തകൾ

യുവധാര മാൾട്ടക്കു പുതിയ നേതൃതം.

വലേറ്റ :മാൾട്ടയിലെ  പ്രവാസി സംഘടനയായ യുവധാര മാൾട്ടയുടെ സംഘടന സമ്മേളനത്തിൽ 2025-26 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് :ജെലു ജോർജ് ,സെക്രട്ടറി:ജോബി കൊല്ലം ,വൈസ്പ്രസിഡന്റ്‌ :നിതിൻ ജോർജ് ,ജോയിൻ സെക്രട്ടറി:സൗമിനി ജോൺ ,ട്രഷറര്‍ :അരുൺ ബെന്നി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.സമ്മേളനം സിപിഐ(എം) അഖിലേന്ത്യ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള സംസ്ഥാനമന്ത്രിമാരായ വി.എൻ. വാസവാൻ, ജി.ആർ അനിൽ, ജെ.ചിഞ്ചുറാണി, കെ. രാജൻ എന്നിവരും മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ അറിയിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോബി കൊല്ലം,ജെലു ജോർജ്,നിതിൻ ജോർജ്, സൗമിനി ജോൺ,അരുൺ ബെന്നി, അയൂബ് തവനൂർ ജിബി ജോൺ, ജിനു വര്ഗീസ്,ജിൻഷാദ് മുഹമ്മദ്‌, ചിഞ്ചു, റാഷി, ബിപിൻ പയസ്, സന്തോഷ്‌ ഗോസോ, സിബി മാധവൻ, തോമസ്, സന്തോഷ് മാത്യു, പ്രദീപ്‌, സജേഷ്, മനേഷ്
എന്നിവരെയും,സെൻട്രൽ കമ്മിറ്റിയിലേക്ക് ജോബികൊല്ലം,ജെലു ജോർജ്, നിതിൻ ജോർജ്, സൗമിനി ജോൺ,അരുൺ ബെന്നി,അയൂബ് തവനൂർ,ജിനു വര്ഗീസ്, ജിബി ജോൺ,ജിൻഷാദ് മുഹമ്മദ്‌,ചിഞ്ചു,ആഷ്‌ലി, രമ്യ, റാഷി, ബിപിൻ പയസ്, സന്തോഷ്‌ ഗോസോ, സിബി മാധവൻ, തോമസ്, സന്തോഷ് മാത്യു, പ്രദീപ്‌, സജേഷ്, മനേഷ്, അഭിലാഷ്, ബോണി, സൂര്യ, ജോബി നീലങ്കാവിൽ, സുജ, അഖിൽ കൊല്ലം, അഖിൽ ജോർജ്, ദീപ സുനിൽ, ശ്രീഹരി, സവിത, ബിനിത, പവി, നിതുൽ, അമൽ, വയലിൻ, മേൽബിൻ, ജോയ്, നിജു, ഷബീർ, സുമേഷ്, അജേഷ് എന്നിവരെയും തിരഞ്ഞെടുത്തു. സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 98 പ്രതിനിധികൾ പങ്കെടുത്തു.
യുവധാര മാൾട്ട ആറു വർഷമായി യൂറോപ്യൻ യൂണിയനിൽ പ്രവർത്തിച്ചു വരുന്ന ഏറ്റവും വലിയ പ്രവാസിസംഘടനയാണ്.ന്യൂസ്‌പോർട്ടൽ,ഡ്രൈവേഴ്സ് യൂണിയൻ,ഒന്നാം ഡിവിഷൻ ക്രിക്കറ്റ്‌ ടീം, ഫുട്ബോൾ ടീം, കലാവേദി, തുടങ്ങി കലാ കായിക സാംസ്‌കാരികസാമൂഹിക രംഗങ്ങളിൽ സജീവമാണ്. കൂടാതെ അഞ്ചോളം ഏരിയ കമ്മിറ്റികളും കൂടാതെ ഇരുപത്തി രണ്ടോളം വാട്സ്ആപ്പ് കൂട്ടായ്മയും ഏഴായിരത്തിലധികം അംഗങ്ങളും ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button