മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ
മാൾട്ടയിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികളെ ലക്ഷ്യമിട്ട് വ്യാപകമായ റെയ്ഡ്. അനധികൃതമായി പാർട്ട് ടൈമായി ജോലി ചെയ്യുന്നവർ ഉൾപ്പെടെ ശ്രദ്ധിക്കുക.
കഴിഞ്ഞ ആഴ്ച മാത്രം ഏഴോളം മലയാളികളെ കസ്റ്റഡിയിലെടുത്തു.
വലേറ്റ : മാൾട്ടയിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികളെ ലക്ഷ്യമിട്ട് അധികൃതരുടെ ഭാഗത്തുനിന്ന് വ്യാപകമായ റെയ്ഡ് നടക്കുന്നു. കഴിഞ്ഞാഴ്ച എഫ്ഗൂറ, പൗള ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ജോലി ചെയ്യുന്ന നിരവധി വിദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിയമപരമായി ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരിൽ രണ്ടാം പെർമിറ്റ് (സെക്കൻഡറി പെർമിറ്റ് ) ഇല്ലാതെ പാർട്ട്ടൈം ജോലി ചെയ്യുന്ന വിദേശികളും ഉൾപ്പെടുന്നു.കഴിഞ്ഞ ആഴ്ച മാത്രം ഏഴോളം മലയാളികളെ കസ്റ്റഡിയിലെടുത്തു. പിടിക്കപ്പെടുന്നവർ രാജ്യം വിടുന്നത് (ഡി പോർട്ട് ) ഉൾപ്പെടെ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ദയവായി ഇവിടെ താമസിക്കുന്ന പ്രവാസികൾ ഈ നാട്ടിലെ നിയമങ്ങൾക്ക് അനുസൃതമായി ജീവിക്കാൻ ശ്രദ്ധിക്കുക.