കേരളംചരമംമാൾട്ടാ വാർത്തകൾ
മാൾട്ടയിലെ മലയാളി സമൂഹത്തിനെ കണ്ണീരിലാഴ്ത്തി ബാലു ഗണേഷ് വിട പറഞ്ഞു.
മാറ്റർ -ഡേ: ഇന്ന് രാവിലെ 10 മണിക്ക് സെബൂജിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലു ഗണേഷ് (40) മാറ്റർ ഡേ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. മാറ്റർ -ഡേഹോസ്പിറ്റലിൽ അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും ശ്രമം വിഫലമായി. സ്മാർട്ട് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന പരേതൻ അടുത്തിടെയാണ് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് മാറിയത് . കൊട്ടാരക്കര സ്വദേശിയായ ബാലു രണ്ടുവർഷം മുൻപാണ് മാർട്ടയിലെത്തിയത് , വെണ്ടാർ കമാലയം കുടുംബാംഗമാണ്.
ഭാര്യ മാനസ്വിനി, ഏക മകൻ ദേവരേഷ് ബാലു (6) .
ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.