മാൾട്ടയിലെ ഇന്ത്യക്കാർ തുടർച്ചയായി ആക്രമണത്തിന് ഇരയാവുന്നതിൽ ആശങ്ക അറിയിച്ചു വായ്മൂടിക്കെട്ടി പ്രതിഷേധം വലേറ്റയിൽ നാളെ വൈകിട്ട് ആറുമണിക്ക് .
വലേറ്റ : മാൾട്ടയിൽ തുടർച്ചയായി ഇന്ത്യക്കാർ നേരിടുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചു മാൾട്ടയിലെ എല്ലാ ഇന്ത്യക്കാരും യുവധാര മാൾട്ടയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് ആറുമണിക്ക് വലേറ്റ വാട്ടർ ഫൗണ്ടന്റെ പരിസരത്ത് വായ മൂടി കെട്ടി പ്രതിഷേധം അറിയിക്കുന്നു.മാൾട്ടയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളും സംഘടനാ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ തന്നെ മൂന്നോളം ആക്രമണമാണ് മൾട്ടയിലെ ഇന്ത്യക്കാർക്കെതിരെ ഉണ്ടായത്. ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുണ്ടാവണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് നാളെ ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നത്.
മാൾട്ടയിലെ എല്ലാ ഇന്ത്യക്കാരെയും നാളെ വൈകിട്ട് നടക്കുന്ന പ്രതിഷേധ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായും . നമ്മുടെ സഹോദരന്മാരോട് അവരുടെ പ്രയാസത്തിൽ കൂടെ പങ്കാളി ആവേണ്ടത് നമ്മുടെ ചുമതലയാണെന്നും പ്രസ്തുത പ്രതിഷേധത്തിന് ജാതി-മത- വർണ്ണ – വർഗ്ഗ വ്യത്യാസമെന്യേ എല്ലാ സംഘടനകളും ക്ഷണിക്കുന്നുവെന്നും യുവധാര പ്രസ്താവനയിൽ അറിയിച്ചു.
വരുന്നവർ ആവശ്യത്തിനായി ഈ നമ്പറുകളിൽ ബന്ധപ്പെടുക
+356-77793649,+356 7714 7352.