കേരളം

പരക്കെ മഴ തുടരും; എട്ട്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌.

കൊല്ലം : സംസ്ഥാനത്ത് എട്ട്‌ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലാണ്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചത്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പിൻവലിച്ചു. കർണാടകത്തിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം.

തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button