മാൾട്ടാ വാർത്തകൾ

992 യുക്രെനിയക്കാർക്ക് താൽക്കാലിക സംരക്ഷണം നൽകി മാൾട്ട

വല്ലേറ്റ:നിയമവിരുദ്ധമായ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി സ്വന്തം രാജ്യത്തിൽ നിന്നും പാലായനം ചെയ്യേണ്ടി വന്ന ഏകദേശം 992 യുക്രെനിയക്കാർക്ക് മാൾട്ട താൽക്കാലിക സംരക്ഷണം അനുവദിച്ചു.

NSO പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിനും മെയ് മാസത്തിനും ഇടയിൽ ആകെ 1,002 യുക്രെയ്നിയക്കാർക്ക് മാൾട്ട താൽക്കാലിക സംരക്ഷണം നൽകിയിട്ടുണ്ട്, ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്.ഇവരിൽ 4% പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു, താൽക്കാലിക സംരക്ഷണം നൽകിയവരിൽ 29% പേരും 13 വയസ്സിന് താഴെയുള്ളവരാണ് എന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു.

ലോക അഭയാർത്ഥി ദിനത്തോട് അനുബന്ധിച്ചാണ് NSO, ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ഏജൻസിയിൽ നിന്നുള്ള കണക്കുവിവരങ്ങൾ പുറത്തുവിട്ടത്.

യുക്രെയ്നിലെ നിയമവിരുദ്ധമായ റഷ്യൻ അധിനിവേശം ഇപ്പോൾ അതിന്റെ നാലാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്,യുഎൻ കണക്കുകൾ പ്രകാരം ഏകദേശം 7.5 ദശലക്ഷം ആളുകളെ യുക്രെയ്നിൽ നിന്ന് മാറ്റിപ്പാർപ്പിച്ചുണ്ട്.
റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ, ഏകദേശം മൂന്നിലൊന്ന് ഉക്രേനിയക്കാരും അവരുടെ സ്വന്തം രാജ്യത്തിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. ഉക്രെയ്നിനുള്ളിൽനിന്നും, 7.1 ദശലക്ഷത്തിലധികം ആളുകൾ യുദ്ധത്താൽ കുടിയൊഴിപ്പിക്കപ്പെട്ടു, 15.7 ദശലക്ഷം ആളുകൾക്ക് മാനുഷിക സഹായവും സംരക്ഷണവും അടിയന്തിരമായി ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നുമുണ്ട്.
യൂറോപ്പിലുടനീളം 5.1 ദശലക്ഷത്തിലധികം അഭയാർത്ഥികൾ ഉണ്ടെന്നാണ് UNHCR കണക്കുകൾ സൂചിപ്പിക്കുന്നത്,ഇതുവരെ യുക്രെയ്നിൽ നിന്നുള്ള 3.4 ദശലക്ഷത്തിലധികം അഭയാർത്ഥികൾ യൂറോപ്പിൽ താൽക്കാലിക സംരക്ഷണത്തിനോ സമാനമായ ദേശീയ സംരക്ഷണ പദ്ധതികൾക്കോ ​​വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 24 മുതൽ ഉക്രെയ്‌നിൽ നിന്ന് 7.5 ദശലക്ഷത്തിലധികം അഭയാർത്ഥികളുടെ പലായനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും.ഇവരിൽ ഫെബ്രുവരി 28 മുതൽ ഏകദേശം 2.5 ദശലക്ഷത്തിലധികം അഭയാർത്ഥികൾ യുക്രെയ്നിലേക്ക് മടങ്ങിയെത്തിയെന്നും UNHCR കണക്കുകൾ സൂചിപ്പിക്കുന്നു.

 

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button