കേരളം

സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചു, പുതിയ മന്ത്രി ഇപ്പോഴില്ല: കോടിയേരി

'പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് സജി ചെറിയാന്‍ രാജിവെച്ചത്'


തിരുവനന്തപുരം: സജി ചെറിയാന്‍റെ രാജി മാതൃകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസംഗത്തില്‍ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജി.
സജിയുടെ രാജി സന്ദര്‍ഭോചിതമാണെന്നും കോടിയേരി പറഞ്ഞു.

ഭരണഘടനാമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഭരണഘടന തത്വമനുസരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. രാജി വെച്ചതോടെ പ്രശ്നങ്ങള്‍ അപ്രസക്തമായി. തെറ്റ് പറ്റിയത് സജി ചെറിയാന്‍ തന്നെ അംഗീകരിച്ചെന്നും കേടിയേരി പറഞ്ഞു.

പുതിയ മന്ത്രിയുടെ കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. വകുപ്പുകള്‍ വിഭജിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോടിയേരി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button