മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ മലയാളികൾക്ക് ബ്ലാക്ക്മെയിൽ ഭീഷണി കോളുകൾ വീണ്ടും വ്യാപകം ആകുന്നു.

+35677444366 എന്ന നമ്പറിൽ നിന്ന് ഫോൺ വിളിച്ച് സൈബർ സെല്ലിൽ നിന്നും എന്ന വ്യാജേന ആണ് ശല്യം ചെയ്യുന്നത്.

വലേറ്റ : മാൾട്ടയിലെ മലയാളികൾക്ക് ബ്ലാക്ക്മെയിൽ ഭീഷണി കോളുകൾ ഒരു ഇടവേളക്കുശേഷം വീണ്ടും വ്യാപകം ആകുന്നു. +35677444366 എന്ന നമ്പറിൽ നിന്ന് ഫോൺ വിളിച്ച് സൈബർ സെല്ലിൽ നിന്നും എന്ന വ്യാജേന ആണ് ശല്യം ചെയ്യുന്നത്. മാൾട്ടയിലെ മലയാളികൾ വിശിഷ്യാ വനിതകൾ ശ്രദ്ധാലു ആയിരിക്കുക. ഈ നമ്പറിൽ നിന്ന് വരുന്ന കോളുകളോ മെസ്സേജുകളോ വീഡിയോ കോളുകളോ എടുക്കാതിരിക്കുക. നിലവിൽ ഈ വ്യക്തിക്ക് എതിരെ നിരവധി പോലീസ് കേസുകൾ കൊടുത്തുകഴിഞ്ഞു.യുവധാര മാൾട്ട ഈ വിഷയത്തിൽ വീണ്ടും പോലീസിന്റെ സഹായം തേടി .

മാൾട്ടയിൽ സൈബർ സെല്ലിന് പരാതി കൊടുക്കുവാൻ(+356) 2294 2231 എന്ന നമ്പറും [email protected] എന്ന മെയിൽ ഐഡിയും ഉപയോഗിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button