ദേശീയ പണിമുടക്ക്; സംസ്ഥാനത്തെ സാഹചര്യം ഹര്‍ത്താലിന് തുല്യം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് പുരോഗമിക്കുന്നു.
സി ഐ ടി യു, ഐ എന്‍ ടി യുസി, എ ഐ ടി യു.സി, എച്ച് എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ്, എസ് ടി യു, തുടങ്ങിയ കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ന് അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് 29-ാം തീയതി (ചൊവ്വാഴ്ച) വൈകിട്ട് ആറ് മണി വരെ തുടരും. കേരളത്തില്‍ ഹര്‍ത്താലിന് സമാനമായിട്ടാണ് പണിമുടക്ക് പുരോഗമിക്കുന്നത്. റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കും മറ്റുള്ളവര്‍ക്കുമായി കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ പൊതുഗതാഗതം മുടങ്ങിയ സാഹചര്യത്തില്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
എന്നാല്‍ ആശുപത്രി, ആംബുലന്‍സ് സര്‍വീസ് പത്രം, പാല്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, വിവാഹം, സംസ്കാരച്ചടങ്ങുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരകളുടെ യാത്ര തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv