സ്പോർട്സ്

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊമ്പന്‍മാരുടെ തിരിച്ചുവരവ്; കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്

ISL ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. ഇരു പാദ സെമി ഫൈനലുകളിലുമായി 2 – 1 ന് ജംഷെദ്പുരിനെ തകര്‍ത്താണ് നീണ്ട 6 വര്‍ഷത്തിന് ശേഷമുള്ള കേരളത്തിന്റെ കൊമ്പന്മാരുടെ ഫൈനല്‍ പ്രവേശനം. 20 ന് നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ എ ടി കെ – ഹൈദ്രാബാദ് മത്സര വിജയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി


മഡ്ഗാവ്: ജംഷേദ്പുര്‍ എഫ്സിയെ തറപറ്റിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം.

അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചപ്പോള്‍ പ്രണോയ് ഹാല്‍ദര്‍ ജംഷേദ്പുരിനായി ലക്ഷ്യം കണ്ടു. സ്റ്റാര്‍റ്റിങ് വിസില്‍ മുതല്‍ നിരന്തരം ആക്രമണങ്ങള്‍ നയിച്ച ബ്ലാസ്റ്റേഴ്സിനായി 18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഗോള്‍ നേടി. ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്‌കസ് ഫ്ളിക് ചെയ്ത് നല്‍കിയ പന്ത് ലൂണ സ്വതസിദ്ധമായ ശൈലിയില്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷേദ്പുരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല.
ജംഷേദ്പുര്‍ 50-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. കോര്‍ണര്‍ കിക്കില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് ബോക്സിലെത്തിയ പന്ത് ഡാനിയല്‍ ചീമയുടെ ദേഹത്തുതട്ടി പോസ്റ്റിന് മുന്നില്‍ പുറംതിരിഞ്ഞുനിന്ന പ്രണോയ് ഹാല്‍ദറിന്റെ മുന്നിലെത്തി. പന്ത് നിയന്ത്രിക്കുമ്പോള്‍ പ്രണോയിയുടെ കൈയില്‍ തട്ടിയെങ്കിലും റഫറി അതുകണ്ടില്ല. വെട്ടിത്തിരിഞ്ഞ് തൊടുത്ത ഷോട്ട് വലയില്‍.

ആദ്യ പാദത്തില്‍ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button