ചരമം

കെ.പി.എ.സി ലളിത അന്തരിച്ചു

 

കൊച്ചി: കെപിഎസി ലളിത(74) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായിരുന്നു.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‌ക്ക് വരുന്നത്. പത്ത് വയസ്സ് മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. രണ്ട് തവണ മികച്ച സഹനടിയ്‌ക്കുള്ള പുരസ്കാരം നേടി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം.

പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേര്‍ക്കുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button