ലോക പ്രസിദ്ധ മാർക്സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു
പ്രശസ്ത മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽവച്ചാണ് അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഐജാസ് അഹമ്മദ് കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിവിട്ടത്.
യുഎസിലും കാനഡയിലുമടക്കം നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായിരുന്ന അദ്ദേഹം 2017ല്‍ കാലിഫോര്‍ണിയ സര്‍വകലാശാല യു.സി ഇര്വിന് സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസില്‍ കംപാരിറ്റീവ് ലിറ്ററേചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചാന്‍സലേഴ്സ് പ്രൊഫസര്‍ പദവിയില്‍ പ്രവേശിച്ചു. ഫ്രണ്ട്ലൈനിൽ എഡിറ്റോറിയൽ കൺസൾട്ടന്റായും, ന്യൂസ്ക്ലിക്കിൽ ന്യൂസ് അനലിസ്റ്റായും പ്രവർത്തിച്ചിണ്ട്.
പ്രഭാത് പട്നായിക്കിനും ഇര്ഫാന് ഹബീബിനുമൊപ്പം രചിച്ച ‘എ വേള്‍ഡ് ടു വിന്: എസ്സേയ്സ് ഓണ്‍ ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പ്രധാന കൃതികളിലൊന്നാണ്. 1941ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് അഹമ്മദിന്റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: