മാൾട്ടയിലെ അറ്റാടിൽ പുടിൻ വിരുദ്ധ ചുവരെഴുത്തുകൾ,റഷ്യൻ എംബസിക്ക് പുറത്ത് ഹിറ്റ്ലർ വസ്ത്രത്തിൽ പുടിന്റെ കട്ടൗട്ട് – പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നു.
അറ്റാട് : റഷ്യയുടെ പ്രസിഡന്റ് പുടിനെ രണ്ടാം ലോകമഹായുദ്ധത്തിലെ വംശഹത്യക്കാരനായ ഫാസിസ്റ്റ് നേതാവ് ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തുന്ന രീതിയിലുളള ചുവരെഴുത്തുകൾ അറ്റാട് പരിധിയിലുള്ള ഒരു ചുവരിൽ രേഖപ്പെടുത്തിയതായി കാണപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധത്തിൽ അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസി പാർട്ടി ഉപയോഗിച്ചുവെന്ന് പ്രാഥമികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സ്വസ്തിക ചിഹ്നത്തിന്റെ ചിത്രത്തിനൊപ്പം “പുടിൻ ഹിറ്റ്ലർ” എന്നാണ്
അറ്റാട് ത:ആലി അമേരിക്കൻ എംബസിയിൽ അല്പദൂരം മാത്രം അകലെയുളള ഈ ചുവരിൽ എഴുതിയിരിക്കുന്നത്.
ഉക്രെയ്നിലെ റഷ്യൻ അധിനിവേശം മന്ദഗതിയിലാകുന്നതിന്റെ സൂചനകളൊന്നുമില്ലാതെയും അന്താരാഷ്ട്ര സമൂഹത്തിന്റെ വലിയൊരു ഭാഗവും റഷ്യയുടെ നടപടികളെ അപലപിക്കുന്ന സാഹചര്യത്തിലാണ് ഈ ചുവരെഴുത്ത് വന്നിരിക്കുന്നത്.
ഇന്നലെ, മാൾട്ടയിലെ ജനങ്ങൾ ‘പുടിൻ ഔട്ട്’ എന്ന് വിളിച്ച് പരസ്യമായി പ്രതിഷേധിച്ച് റഷ്യൻ എംബസിക്ക് പുറത്ത് ഹിറ്റ്ലറെപ്പോലെ വസ്ത്രം ധരിച്ച പുടിന്റെ കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ഉക്രൈനിയൻ ജനതയോടുള്ള അന്താരാഷ്ട്രതലത്തിലുളള അപലപനത്തിന്റെ പ്രതീകമായി മാൾട്ടയുടെ ഇതര ഭാഗങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: