യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫിൻലൻഡിനും സ്വീഡനും നാറ്റോ അംഗത്വം: നടപടി വേഗത്തിലാക്കും.
ബ്രസൽസ്:ഫിൻലൻഡിനും സ്വീഡനും അംഗത്വം നൽകുന്ന നടപടി വേഗത്തിലാക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ്. ഇക്കാര്യത്തിൽ മുപ്പത് അംഗരാജ്യങ്ങളുടെ അഭിപ്രായം രണ്ടാഴ്ചയ്ക്കുള്ളില്‍ ശേഖരിക്കും. സാധാരണ എട്ടുമുതൽ 12 മാസംവരെയാണ് അംഗത്വം നൽകുന്നതിന് എടുക്കുന്ന സമയം.എന്നാൽ, റഷ്യയുടെ ഭീഷണി ഈ രാജ്യങ്ങള്‍ക്കുള്ളതിനാല്‍ നടപടി വേഗത്തിലാക്കുമെന്നും സ്റ്റോൾട്ടെൻബർഗ് പറഞ്ഞു.ഇരു രാജ്യത്തിനും അംഗത്വം നല്‍കുന്നതിനെ നാറ്റോ അംഗമായ തുര്‍ക്കി എതിര്‍ത്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളും ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഓസ്ട്രിയ അറിയിച്ചു. അംഗത്വത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും ആഭ്യന്തര നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇറ്റലി അറിയിച്ചു.
യുവധാര ന്യൂസ്