മാൾട്ട തുറമുഖത്ത് നിന്നും 108.2 മില്യൺ യൂറോയുടെ 800 കിലോ കൊക്കെയിൻ പിടികൂടി
വലേറ്റ : മാൾട്ട ഫ്രീപോർട്ടിലെ ഒരു കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിൽ 108.2 മില്യൺ യൂറോ വിലമതിക്കുന്ന 800 കിലോഗ്രാം കൊക്കെയ്ൻ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു .
രഹസ്യവിവരത്തെത്തുടർന്ന് രണ്ടുദിവസത്തെ റീഫർ കണ്ടെയ്‌നയറുകളിൽ സ്‌കാൻ ചെയ്യുന്നതിനിടെയാണ് കണ്ടെത്തൽ.
കൊളംബിയയിലെ ടർബോയിൽ നിന്ന് തുർക്കിയിലെ മെർസിനിലേക്ക് തണുപ്പ് നിലനിർത്തുന്ന രീതിയിൽ വാഴപ്പഴങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന രീതിയിലുള്ള 1,200 പെട്ടികളിൽ തിരച്ചിൽ നടത്തിയാണ് ഇത് കണ്ടെടുത്തത്.
26 പെട്ടികളിലാട്ടായിരുന്നു വെള്ള പദാർത്ഥത്തിന്റെ 800 പാക്കറ്റുകൾ ഒളിപ്പിച്ച് വെച്ചിരുന്നത്.ഉയർന്ന ശുദ്ധതയുയും നിലവാരവുമുള്ള കൊക്കെയ്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികാരികൾ അറിയിച്ചു.
കഴിഞ്ഞ വർഷംവും കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് 740 പാക്കറ്റ് കൊക്കെയ്ൻ പിടികൂടിയിരുന്നു,
മജിസ്‌ട്രേറ്റ് മാർസിയാൻ ഫറൂജിയയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. പോലീസ് അന്വേഷണം നടത്തിവരികയാണ്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv