എണ്ണ വേണോ, റൂബിൾ തരൂ; റൂബിൾ വില ഉയർത്താൻ പുതിയ തന്ത്രവുമായി പുട്ടിൻ
റഷ്യൻ കറൻസിയായ റൂബിളിനെ തറ പറ്റിച്ച പാശ്ചാത്യ ഉപരോധത്തിനു പ്രതിവിധി കാണാൻ പുതിയ തന്ത്രവുമായി റഷ്യ. റൂബിളിൽ പണമടച്ചാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ നൽകൂ എന്ന് ഇന്നലെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു.
പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ അതേ രാജ്യങ്ങളെ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയാണു റഷ്യയുടെ തന്ത്രം. എണ്ണ വില റൂബിളിൽ നൽകേണ്ടി വരുമ്പോൾ റൂബിളിന്റെ ആവശ്യം വർധിക്കും; ഇത് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഉയർത്തും. ആഭ്യന്തര വിപണിയിൽ റഷ്യ നേരിടുന്ന വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാനാണു റഷ്യയുടെ ശ്രെമം
അതിനിടെ, റഷ്യയിലെ പ്രവർത്തനം തുടരുന്നതിനെതിരെ കടുത്ത വിമർശനം നേരിടുന്ന മൾട്ടിനാഷണൽ കമ്പനി നെസ്ലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അറിയിച്ചു
കിറ്റ്കാറ്റ് ചോക്ലേറ്റ് ഉൾപ്പെടെയുള്ളവയുടെ ഉൽപ്പാദനവും വിൽപ്പനയും അവസാനിപ്പിച്ചു. ബേബി ഫുഡ്, രോഗികൾക്കുള്ള ആഹാരം തുടങ്ങി ഏതാനും ആവശ്യവിഭാഗത്തിൽപെട്ട ഉല്പന്നങ്ങളുടെ വിൽപ്പന തുടരും.
ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നെസ്ലേക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv